മാവേലിക്കര: കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനിൽ പ്രമുഖനായിരുന്ന കഴിഞ്ഞ ദിവസം അന്തരിച്ച ഏബ്രഹാം ഇട്ടിച്ചെറിയ എക്യുമെനിക്കൽ കാഴ്ചപ്പാടിൽ ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നെന്ന് നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് മുൻ വൈസ് പ്രസിഡന്റ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുസ്മരിച്ചു.
നിലയ്ക്കൽ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ രൂപീകരണം മുതൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചു. സഹോദര സഭകളിലെ മേലധ്യക്ഷന്മാരെ കർമപദ്ധതികൾ ബോധ്യപ്പെടുത്താനും ഒറ്റച്ചരടിൽ കോർത്തിണക്കാനും സാമ്പത്തിക ക്രമീകരണം ഏകോപിപ്പിക്കാനും അദ്ദേഹത്തിന് അസാധാരണമായ നേതൃശേഷി ഉണ്ടായിരുന്നു.
ഏബ്രഹാം ഇട്ടിച്ചെറിയയോട് കേരള സഭ ആഴത്തിൽ കടപ്പെട്ടിരിക്കുന്നുവെന്നും ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.